Wednesday, November 7, 2012

സഹിഷ്ണുത (Tolerance)


സംസ്കാരത്തിന്റെയും മാന്യതയുടെയും ആധാര മൂല്യങ്ങളില്‍ ഒന്നായി കരുതിപോരുന്ന ഒന്നാണ് സഹിഷ്ണുത. സാമൂഹ്യ സുരക്ഷയ്ക്കും, കുടുംബ സൌഖ്യത്തിനും ഒക്കെ വേണ്ടുന്ന ഈ ഒരു വൈകാരിക മൂല്യം ഒരുവന്റെ ജീവിത വിജയത്തിനു ഏറെ ഗുണപ്പെടുന്ന ഒന്നാണ്. എന്നാല്‍ അപക്വമായ അഹം ബോധം പലപ്പോഴും മനുഷ്യരെ അസഹിഷ്ണുതയിലെക്കും അത് വഴി കടുത്ത ജീവിതാനുഭവങ്ങളിലെക്കും തള്ളി വിടുകയാണ് പതിവ്. 

എന്താണ് സഹിഷ്ണുത? ഓരോ വ്യക്തിയും അയാളുടെ ചുറ്റുപാടുകളെ കുറിച്ചും ചുറ്റുപാടുകളിലെ ഇതര സംവിധാനങ്ങളെ കുറിച്ചും അവിടെ അയാള്‍ക്കുണ്ടാകുന്ന അനുഭവങ്ങളെ കുറിച്ചും  വ്യക്തമായ ഒരു പ്രതീക്ഷ വച്ചു പുലര്‍ത്തുന്നുണ്ടാകും. പൊതുവില്‍ ഈ പ്രതീക്ഷ തികച്ചും യുക്തി പൂര്‍ണം ആയിരിക്കും.  നിത്യ ജീവിതത്തില്‍ ഈ പ്രതീക്ഷകള്‍ക്കൊത്ത് എല്ലായ്പ്പോഴും സാഹചര്യങ്ങളോ, സാഹചര്യങ്ങളിലെ വ്യക്തികളോ, വസ്തുക്കളോ, സംഭവങ്ങളോ നില കൊണ്ടെന്നു വരില്ല. ഈ ജീവിത യാഥാര്‍ത്യത്തെ വൈകാരികമായി ബോദ്ധ്യമാകുന്ന അവസ്ഥയാണ് സഹിഷ്ണുത.   

എന്താണ് അസഹിഷ്ണുത? തന്റെ പ്രതീക്ഷയ്ക്കൊത്തല്ലാതെ സംഭവിക്കുന്ന ഓരോന്നിനോടും തന്റെയോ, താന്‍ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെയോ പരാജയമായി കണ്ടു അസ്വസ്ഥത / കോപാകുലത കൈവരിക്കുന്നതിനെ ആണ് അസഹിഷ്ണുത എന്ന് വിളിക്കുക.  തന്റെ പരാജയം എന്ന രീതിയില്‍  കണ്ടെത്തുന്ന ഓരോന്നിനും ചുറ്റുപാടുമുള്ള പലതിനെയും പഴിക്കയും, ഘടനാപരമായി തകര്‍ക്കുകയും ചെയ്യുന്ന രീതിയിലാണ് പലപ്പോഴും അസഹിഷ്ണുതയുടെ പരിസമാപ്തി. വ്യക്തി ബന്ധങ്ങളിലെ ഉലച്ചിലും, തീവ്രവാദവും, ചിലതരം വിഷാദ രോഗങ്ങളും, കടുത്ത മത / യുക്തി വാദവും ഒക്കെ അസഹിഷ്ണുതയുടെ ഫലങ്ങള്‍ ആണ്. 

പാരമ്പര്യം, ഗര്‍ഭസ്ഥ കാലം, കലുഷമായ ബാല്യം, അപക്വമായ സംസ്കാരം എന്നിവയാണ് അസഹിഷ്ണുതയുടെ പ്രാഥമിക കാരണങ്ങള്‍. സാക്ഷികളാകുന്നവര്‍ക്ക് കടുത്ത വിരസതയുണ്ടാകുന്ന ഈ അസഹിഷ്ണുത, എന്നാല്‍ പലപ്പോഴും സ്വമാന്യതയാണെന്ന് ധരിച്ചു പോരുന്ന പലരും തന്റെ നഗ്നത തിരിച്ചറിയാതെ പോകുന്നു. അപഹാസ്യതയില്‍ തുടങ്ങി അപകടങ്ങളില്‍ എത്തി ചെല്ലുന്ന അസഹിഷ്ണുത, അത് പേറുന്ന വ്യക്തിയേയും സമൂഹത്തെയും രാഷ്ട്രത്തെയും ബാധിക്കുന്ന ഒന്നായത് കൊണ്ട് തന്നെ, ശരിയാം വിധം കൈകാര്യം ചെയ്യേപ്പെടെണ്ട ഒന്നാണ്. 
 
യുക്തിയില്‍ നിന്നും ഉദിക്കുന്നതായത് കൊണ്ട് തന്നെ, ജീവിത പ്രതീക്ഷകള്‍ ബോധമനസ്സിന്റെ സൃഷ്ട്ടിയാണ്. ഈ പ്രതീക്ഷകള്‍ ബോധമനസ്സിന്റെ നേര്‍ നിയന്ത്രണത്തിലുള്ള സ്മൃതിയില്‍ നിന്നാണ് സ്ഥിതി വിവര ബിംബങ്ങളെ എടുക്കുക. അത് കൊണ്ട് തന്നെ, ഈ ജീവിത പ്രതീക്ഷകള്‍ക്ക് ഉപബോധമനസ്സുമായി നേര്‍ബന്ധം ഉണ്ടാകില്ല. തന്റെ മുന്നില്‍ വന്നെത്തുന്ന ഓരോ സാഹചര്യവും, തന്റെ തന്നെ ഉപബോധ മനസ്സിന്റെ സൃഷ്ട്ടിയാണെന്ന   യാഥാര്‍ത്യത്തെ മനസ്സിലാക്കാതെ ആണ് മിക്കവരും ഈ സഹിഷ്ണുത പ്രകടിപ്പിക്കുക എന്നതാണ് ഇതില്‍ ഏറെ രസകരം.

ജീവിതാനുഭവങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍, കൈവരുന്ന ബോധ - ഉപബോധ മനസ്സുകളുടെ സുതാര്യ വിനിമയം കൊണ്ടേ സഹിഷ്ണുത കൈവരിക്കാനാകൂ .. ഒരു വ്യക്തിയിലെ വൈകാരിക പശിമ (Emotional Plasticity) എന്ന ഒന്നിനെ അതി ജീവിച്ചാലേ സഹിഷ്ണുത കൈവരിക്കാനാകൂ. പൊതു വിജ്ഞാനവും, സാമാന്യ ബോധവും, ജീവിതാനുഭവവും, പ്രപഞ്ച  സംവിധാനത്തെ കുറിച്ചുള്ള ബോധ്യവും, ജീവിത മൂല്യങ്ങളും, സര്‍വപര വീക്ഷണവും ഒക്കെ സഹിഷ്ണുതയുടെ അടിത്തറയാണ്. ഒളിമ്പസ്സ് പോലുള്ള ജീവന ശൈലികള്‍ പരിശീലിക്കുന്നതിലൂടെ നമുക്ക് സഹിഷ്ണുത കൈവരിക്കാനാകും. 

No comments:

Post a Comment